KeralaLatest

വാക്‌സിന്‍ ചാലഞ്ചിന് പിന്തുണ നല്‍കി ശില്‍പ്പനിര്‍മാണവുമായി അധ്യാപകന്‍

“Manju”

വാണിമേല്‍: കോവിഡ് വൈറസ് പ്രതിരോധത്തിനായി സൗജന്യ വാക്സിനേഷന്‍ നടപ്പാക്കുന്ന സര്‍ക്കാരിന്റെ കരുതലിനോടൊപ്പം ചേരുകയാണ് ചിത്ര- ശില്പകലയില്‍ ശ്രദ്ധേയനായ ഉമ്മത്തൂര്‍ എസ്.ഐ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ സത്യന്‍ നീലിമ. മാസങ്ങളോളം മനസ്സും ശരീരവും സമര്‍പ്പിച്ച്‌ താന്‍ ജീവസ്സുറ്റതാക്കി മാറ്റിയ അപൂര്‍വ ശില്‍പ്പങ്ങള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന സംഖ്യ മുഴുവന്‍ മുഖ്യമന്ത്രിയുടെ വാക്സിന്‍ ചാലഞ്ച് ഫണ്ടിലേക്ക് നല്‍കാന്‍ തയ്യാറായിരിക്കയാണ് ഈ അധ്യാപകന്‍.

സത്യന്‍ കഴിഞ്ഞ ലോക് ഡൗണ്‍ കാലത്താണ് കൂടുതല്‍ ശില്പങ്ങള്‍ നിര്‍മിച്ച്‌ തുടങ്ങിയത്. പക്ഷികളുടേയും മൃഗങ്ങളുടേയും പുരാണ കഥാപാത്രങ്ങളുടേയും മഹദ്‌ വ്യക്തികളുടേയുമൊക്കെ ശില്പങ്ങള്‍ ആരെയും ആകര്‍ഷിക്കത്തക്കതാണ്. സിമന്റ്, മണല്‍, സ്റ്റീല്‍ ബാര്‍ എന്നിവകൊണ്ട് നിര്‍മിച്ച ശില്പങ്ങള്‍ക്ക് 5000 മുതല്‍ ഒരു ലക്ഷം രൂപവരെ വിലവരുമെന്ന് അധ്യാപകന്‍ പറയുന്നു.

Related Articles

Back to top button