KeralaLatest

കെഎസ്‌ആര്‍ടിസി ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറാന്‍ ഒരുങ്ങുന്നു

“Manju”

തിരുവനന്തപുരം: കേരളത്തിലെ മൂവായിരം കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതിനായി ബജറ്റില്‍ 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ 100 കോടി രൂപ ഈ വര്‍ഷം തന്നെ ഇതിനായി ചെലവഴിക്കും. കെഎസ്‌ആര്‍ടിസിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

അത് പോലെ തന്നെ പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനമായുള്ള പത്ത് ബസുകള്‍ നിരത്തിലിറക്കാനും നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വ്യക്തമാക്കി. പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്നനിലയില്‍ മാറ്റി വെച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button