LatestThiruvananthapuram

മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : യുക്രൈനില്‍ സ്ഥിതി വഷളാവുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ യുക്രൈനിലുണ്ടെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

പല വിദ്യാര്‍ത്ഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതര്‍ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തില്‍ പറയുന്നു. പ്രത്യേക വിമാനങ്ങള്‍ ഏര്‍‍പ്പാടാക്കി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

Related Articles

Back to top button