IndiaInternational

ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സംഭാഷണത്തിന് തയ്യാര്‍;  ചോക്സി

“Manju”

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്സി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സംഭാഷണം നടത്താന്‍ തയ്യാറെന്ന് കോടതിയിയെ അറിയിച്ചു. താന്‍ ഇന്ത്യയിലെ നിയമം തെറ്റിച്ചിട്ടില്ല. ചികിത്സയ്ക്കായാണ് ഇന്ത്യ വിട്ടത്. തന്‍റെ കാര്യങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗ സ്ഥരുമായി പങ്കുവെയ്ക്കാന്‍ തയ്യാറാണെന്നും ചോക്സി ഡൊമിനിക്കന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. അമേരിക്കയിലേക്ക് കടന്ന ചോക്സി ഇന്ത്യയുടെ സമ്മര്‍ദ്ദം കുടുക്കിലാക്കു മെന്നറിഞ്ഞുകൊണ്ടാണ് നിയമങ്ങളുടെ പഴുത് ഉപയോഗിച്ച് ആഫ്രിക്കന്‍ രാജ്യമായ ആന്‍റിഗ്വാ ആന്‍റ് ബാര്‍ബഡോസ് ദ്വീപിലേക്ക് കടന്നത്.

ഇന്ത്യയില്‍ വന്‍ സാമ്പത്തിക കുറ്റകൃത്യം നടത്തി മുങ്ങിയ പ്രതി എന്ന നിലയിലാണ് ചോക്സിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഡൊമിനിക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ തന്നെ ആന്റിഗ്വയിൽ നിന്നും ചിലര്‍ തട്ടിക്കൊണ്ടുവന്നതാണെന്നും മര്‍ദ്ദിച്ച് അവശനാക്കിയെന്നുമാണ് ചോക്സി പോലീസിന് മൊഴി നല്‍കിയത്. ഇന്ത്യയില്‍ നിന്നും രക്ഷപെട്ട് ആന്‍റിഗ്വാ ആന്‍റ് ബാര്‍ബഡോസ് ദ്വീപില്‍ നിക്ഷേപം നടത്തി പൗരത്വം കരസ്ഥമാക്കിയാണ് ചോക്സി കഴിഞ്ഞിരുന്നത്. ഡൊമിനിക്കയിലേക്ക് പെണ്‍സുഹൃത്തു മൊത്ത് പോകുന്നതിനിടയിലാണ് ചോക്സിയെ ഡൊമിനിക്കന്‍ എമിഗ്രേഷന്‍ വകുപ്പ് അനധികൃത കടന്നുകയറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

സ്വന്തം നാട്ടിലെ പൗരനെ വിട്ടുതരാന്‍ നിര്‍വ്വാഹമില്ലെന്ന ആന്‍റിഗ്വാ-ബര്‍ബോഡോസിന്‍റെ നയത്തിനെ ഇന്ത്യ നയതന്ത്രപരമായി മറികടന്നിരുന്നു. മറ്റൊരു രാജ്യത്തെ പൗരത്വം നേടിയാലും ഇന്ത്യയിലെ പൗരത്വം ഭരണകൂടം തീരുമാനിക്കും വരെ നിലനില്‍ക്കുമെന്നത് കാണിച്ചാണ് അന്വേഷണ സംഘം ചോക്സിക്കായി ഡൊമിനിക്കയിലെത്തിയത്.

Related Articles

Back to top button