InternationalLatest

ആഗ്രഹം പ്രകടിപ്പിച്ച്‌ ഇതിഹാസം

“Manju”

റിയോ ഡി ജനീറോ: നിരാശാജനകമായ ലോകകപ്പായിരുന്നു ബ്രസീലിനെ സംബന്ധിച്ച്‌ ഖത്തറിലേത്. മികച്ച സ്‌ക്വാഡുമായി എത്തിയ ടീം സെമി കാണാതെ പുറത്തായതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയുമായുള്ള തോല്‍വിക്ക് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. കാനറികളെ നയിക്കാന്‍ ഇനിയാരാകും എത്തുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിദേശ പരിശീലകനാണ് ടീമിന് ആവശ്യമെന്നുള്ള ചര്‍ച്ചകളും സജീവമാണ്. ഇതിനെ ചുവടുപിടിച്ച്‌ പരിശീലകരായ പെപ് ഗ്വാര്‍ഡിയോള, കാര്‍ലോ അഞ്ചലോട്ടി എന്നിവരുടെ പോരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതുവരെ ഇത്തരം ചര്‍ച്ചകള്‍ക്ക് സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോള്‍ പരിശീലകനാകാന്‍ ബ്രസീല്‍ ഇതിഹാസ താരം തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബ്രസീലിന്റെ എക്കാലത്തേയും മികച്ച താരമായ റോബര്‍ട്ടോ കാര്‍ലോസാണ് ഭാവിയില്‍ ടീമിന്റെ പരീശീലകനാകാന്‍ താന്‍ തയ്യാറാകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button