IndiaLatestTech

വൊഡാഫോണും ഐഡിയയും ഒന്നിച്ച്‌, ഇനി ‘വി’ എന്നറിയപ്പെടും

“Manju”

ശ്രീജ.എസ്

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേര്‍ന്നുള്ള കമ്പനിയുടെ പേര് മാറ്റി. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേര്‍ന്ന് ‘വിഐ’ എന്ന പേരിലാകും ഇരുകമ്പനികളും ചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ബ്രാന്‍ഡിന് മികച്ച ശൃംഖലയുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രവീന്ദര്‍ ടാക്കാര്‍ പറഞ്ഞു

രണ്ടുവര്‍ഷം മുന്‍പ് 2018 ഓഗസ്റ്റിലാണ് ഐഡിയയും വൊഡാഫോണും ലയിക്കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ പുതിയ ഊര്‍ജവുമായി ‘വി’ എന്ന ബ്രാന്‍ഡിലൂടെ വൊഡഫോണും ഐഡിയയും എത്തുകയാണ് എന്ന് വൊഡാഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് എട്ടുമണിമുതല്‍ പുതിയ ബ്രാന്‍ഡ് നെയിം ഡിജിറ്റല്‍ മാധ്യമങ്ങളിലുള്‍പ്പെടെ ദ്യശ്യമാവും.

Related Articles

Back to top button