IndiaInternationalLatest

സുന്ദരിമാരുമൊത്ത് നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം നയിച്ച മൂന്ന് ജഡ്ജിമാരെ ബീഹാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

“Manju”

നേപ്പാളില്‍ സുന്ദരിമാരുമൊത്ത് ആനന്ദിച്ച മൂന്ന് ജഡ്ജിമാരുടെ ശിഷ്ഠകാലം സ്വാഹ  - Caught at a Nepal hotel with women in 2014, three Bihar judicial officers  dismissed from service - AajTak

പാട്‌ന: സുന്ദരിമാരുമൊത്ത് നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം നയിച്ച മൂന്ന് ജഡ്ജിമാരെ ബീഹാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. പാട്‌ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊതുഭരണവകുപ്പാണ് പ്രിന്‍സിപ്പല്‍ ജഡ്ജിയേയും മറ്റ് രണ്ട് പേരെയും പിരിച്ചുവിട്ടത്.

ഹരി നിവാസ് ഗുപ്ത, ജിതേന്ദ്രനാഥ് സിംഗ്, കൊമാല്‍ റാം എന്നിവരെ സംഭവം നടന്ന 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പിരിച്ചുവിടണമെന്ന് പാട്‌ന ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിരമിച്ച ശേഷമുള്ള ഒരു ആനുകൂല്യങ്ങളും നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

സമസ്പൂരിലെ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്ജിയാണ് ഗുപ്ത. ജിതേന്ദ്ര സിംഗ് ജില്ലാ അഡീഷണല്‍ ജഡ്ജും റാം അഡീഷണല്‍ ജഡ്ജും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ആയിരുന്നു. മൂവരെയും നേപ്പാളിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് പിടികൂടിയിരുന്നു.

അവിടുത്തെ പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മൂന്ന് പേരെയും വിട്ടയച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പാട്‌ന ഹൈക്കോടതി അന്വേഷണം നടത്തിയിരുന്നു. മൂന്ന് പേരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

Related Articles

Back to top button