International

അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ ഒരുമിച്ച് നിലച്ചു

“Manju”

ന്യൂഡൽഹി : അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വെബ് സൈറ്റുകൾ ഒരുമിച്ച് നിലച്ചു. ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ഒരുമിച്ച് പ്രവർത്തനരഹിതമായത്. ആമസോൺ, പിന്ററസ്റ്റ്, എച്ച്ബിഒമാക്‌സ്, സ്‌പോട്ടിഫൈ എന്നീ ആപ്പുകളുടേയും പ്രവർത്തനം നിലച്ചിരുന്നു.

ഈ മാദ്ധ്യമങ്ങളുടെ സൈറ്റുകളിൽ സർവ്വീസ് ലഭ്യമല്ല എന്ന മെസേജാണ് കാണിച്ചത്. മിനിറ്റുകളോളം ഈ പ്രശ്‌നം നീണ്ടുനിന്നിരുന്നു. തുടർന്ന് ഇത് പ്രവർത്തനക്ഷമമായി. ഇന്റർനെറ്റ് സേവനത്തിൽ വന്ന തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്ന് സിഎൻഎൻ അറിയിച്ചു. ഇന്റർനെറ്റ് സർവീസായ ഫാസ്റ്റിലിയിലെ ക്ലൗഡ സെർവർ ഡൗൺ ആയതാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഫാസ്റ്റ്ലി വെബ്സൈറ്റിൽ അറിയിച്ചു.

അതേസമയം മറ്റ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ മാദ്ധ്യമങ്ങളുടെ സൈറ്റ് ലഭ്യമായിരുന്നു.

Related Articles

Back to top button