InternationalLatestSports

ഒളിമ്പിക്​ നഗരിയില്‍ ആദ്യമായി ദേശീയഗാനം

“Manju”

ദോഹ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒളിമ്പിക്​ മെഡല്‍ പോഡിയത്തില്‍ ഖത്തറിന്റെദേശീയഗാനം മുഴങ്ങിക്കേട്ടു. നേരത്തെ​ വെള്ളി, വെങ്കല മെഡലുകളണിഞ്ഞപ്പോള്‍ പതാകകള്‍ പലവട്ടം ഉയര്‍ന്നെങ്കിലും സ്വര്‍ണമണിഞ്ഞ രാജ്യത്തിനുള്ള അവകാശമായ ദേശീയഗാനം മുഴങ്ങുന്നത്​ കേള്‍ക്കാനായുള്ള കാത്തിരിപ്പിലായിരുന്നു രാജ്യം.
ദേശീയഗാനം മുഴങ്ങിക്കേള്‍ക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു ഖത്തര്‍ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡന്‍റ്​ ശൈഖ്​ ജൊവാന്‍ ബിന്‍ ഹമദ്​ ബിന്‍ ഖലീഫ ആല്‍ഥാനി മെഡല്‍ സന്തോഷം പങ്കുവെച്ചത്​. അമീര്‍ ശൈഖ്​ തമിം ബിന്‍ ഹമദ്​ ആല്‍ഥാനിക്കും പിതാവ്​ അമീറിനും അഭിനന്ദനവും അനുഗ്രഹവും ചൊരിഞ്ഞ ജൊവാന്‍, അറബ്​ ലോകത്തിനും ഖത്തറിലെ ജനങ്ങള്‍ക്കും അഭിമാന നിമിഷമാണെന്നും പറഞ്ഞു.

Related Articles

Back to top button