India

പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കൃത്രിമ ശ്വാസവും സിപിആറും

“Manju”

മുംബൈ: തളർന്ന് വീണ് ബോധം പോയ ആളുകൾക്ക് കൃത്രിമ ശ്വാസം നൽകുകയോ സിപിആർ പ്രയോഗിക്കുകയോ ചെയ്യാറാണ് പതിവ്. ഇത് മനുഷ്യൻ വർഷങ്ങളായുള്ള അനുഭവത്തിൽ നിന്നും പഠനത്തിൽ നിന്നും കണ്ടുപിടിച്ചതാണ്. എന്നാൽ കൃത്രിമ ശ്വാസവും സിപിആറും നൽകിയപ്പോൾ ജീവൻ തിരികെ കിട്ടിയ ഒരു പക്ഷിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

ശ്വാസം ലഭിക്കാതെ പിടഞ്ഞ പക്ഷിയുടെ ജീവൻ യുവാവ് രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ജീവൻ രക്ഷിക്കാനായി കൃത്രിമ ശ്വാസവും സിപിആറുമാണ് യുവാവ് പ്രയോഗിക്കുന്നത്. മതിലിൽ തട്ടി സ്വിമ്മിംഗ് പൂളിൽ വീണതിനെ തുടർന്ന് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ പക്ഷിയുടെ ജീവനാണ് യുവാവ് രക്ഷിച്ചത്. 2017ൽ നടന്ന സംഭവമാണ് വീണ്ടും ശ്രദ്ധനേടുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സന്ദീപ് ത്രിപാതിയാണ് വീഡിയോ പങ്കുവെച്ചെത്തിയത്. യുവാവ് ആദ്യം പക്ഷിയ്ക്ക് കൃത്രിമ ശ്വാസം നൽകുമ്പോൾ പക്ഷി ചെറുതായി ചലിക്കുന്നതും തുടർന്ന് എയർ കംപ്രസർ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. എയർ കംപ്രസർ ഉപയോഗിച്ച ഉടൻ തന്നെ പക്ഷിയ്ക്ക് ശ്വാസം തിരികെ കിട്ടുകയായിരുന്നു. തന്റെ ജീവൻ രക്ഷിച്ചയാളെ കാണാൻ പക്ഷി ദിവസവും യുവാവിന്റെ അടുത്ത വരുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Back to top button