IndiaLatest

യുപിയില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്

“Manju”

ന്യൂഡല്‍ഹി: പഞ്ചാബില്‍ ഇന്ന് വോട്ടെടുപ്പ്.117മണ്ഡലങ്ങളില്‍ രാവിലെ 8 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 1304 സ്ഥാനാര്‍ഥകളാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. ശിരോമണി അകാലിദളും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.

മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ചംകൗര്‍ സാഹിബ്‌, ബഹദൂര്‍ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. പി.സി.സി. അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദു, അമൃത്സര്‍ ഈസ്റ്റിലാണ് മത്സരിക്കുന്നത്. ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജിദായാണ് പ്രധാന എതിരാളി. എസ്.എ.ഡി നേതാവ് സുഖ് ബിന്ദര്‍ സിംഗ് ബാദല്‍, ജലാലബാദിലും മത്സരിക്കുന്നു. പട്യാലയിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മത്സരിക്കുന്നത്. ആം അദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവത് സിംഗ് മന്‍, ധുരി മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കുകയാണ്.16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 2017 ല്‍ ഈ 59 സീറ്റുകളില്‍ 49 എണ്ണത്തിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു. SP -9 ഉം കോണ്‍ഗ്രസ് ഒരു സീറ്റുമാണ് അന്ന് നേടിയിരുന്നത്. 627 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2.15 കോടി വോട്ടര്‍മാരാണുള്ളത്. 6 മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഹാഥ് റസ്,തഫിറോസാബാദ്, ഇറ്റാ, കസ്ഗഞ്ച്, മെയിന്‍പുരി, കനൗജ്, ഇറ്റാവ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Related Articles

Back to top button