IndiaLatest

ഛേത്രിക്ക് അവസരം നല്‍കിയാല്‍ പാഴാക്കില്ല: പരിശീലകന്‍

“Manju”

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ സ്കോര്‍ ചെയ്യാനുള്ള അവസരം നല്‍കുകയാണെങ്കില്‍ അദ്ദേഹം അത് പാഴാക്കില്ലെന്ന് ബംഗ്ലാദേശ് പരിശീലകന്‍ ജേമീ ഡേ. ലോകകപ്പ്, എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഛേത്രിയുടെ ഇരട്ടഗോളില്‍ ഇന്ത്യ ബംഗ്ലാദേശിനെ 2-0ന് പരാജയപ്പെടുത്തിയതിന് പിറകേയാണ് ജേമിയുടെ പ്രതികരണം.തിങ്കളാഴ്ച രാത്രി നടന്ന സംയുക്ത പ്രാഥമിക യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി 79ാം മിനുറ്റിലും എക്സ്ട്രാ ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ഛേത്രിയുടെ ഇരട്ട ഗോളുകള്‍. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയെ മറികടക്കാനും ഛേത്രിക്ക് കഴിഞ്ഞു. ഇതോടെ 74 ഗോള്‍ നേടിയ ഛേത്രി നിലവിലുള്ള ഫുട്ബോള്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി മാറി. ഒപ്പം ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ 10 താരങ്ങളുടെ പട്ടികയിലും ഛേത്രി ഇടം നേടി.

Related Articles

Back to top button