IndiaKeralaLatest

ചീരയെന്ന് കരുതി ഉമ്മത്തിന്റെ ഇല കഴിച്ച് വിഷബാധ

“Manju”

ആലുവ: ചീരയെന്ന് കരുതി ഉമ്മത്തിെന്റെ ഇല കറിവെച്ചു കഴിച്ച അമ്മൂമ്മക്കും കൊച്ചുമകള്‍ക്കും വിഷബാധയേറ്റു. വാഴക്കുളം സ്വദേശിനിയായ അമ്മൂമ്മക്കും 14 കാരിയായ കൊച്ചുമകള്‍ മരിയ ഷാജിക്കുമാണ് വിഷബാധയേറ്റത്. മരിയ ആലുവ രാജഗിരി ആശുപത്രിയിലും അമ്മൂമ്മ സമീപെത്ത ആശുപത്രിയിലും ചികിത്സ തേടി. ലോക്ഡൗണായതിനാല്‍ പറമ്പില്‍ കണ്ട ചീരയെന്ന് തോന്നിക്കുന്ന ചെടി കറി വെക്കുകയായിരുന്നു. കറിവെച്ചത് ഉമ്മം എന്ന ഡാറ്റ്യൂറ ചെടിയായിരുന്നു. ഇലകളും പൂക്കളും കായും അടക്കം വിഷമുള്ളതാണിത്.
വീട്ടില്‍ വയോധികയും അര്‍ബുദം ബാധിച്ച്‌ കിടപ്പുരോഗിയായ ഭര്‍ത്താവും മാത്രമാണ് താമസം. കറി കഴിച്ച്‌ അല്‍പസമയം കഴിഞ്ഞതോടെ മുത്തശ്ശിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഛര്‍ദിക്കാനും പരസ്പരബന്ധമില്ലാത്തതു പറയുകയും ബഹളം വെക്കാനും തുടങ്ങിയതോടെ നാട്ടുകാരാണ് മകളെ വിവരം അറിയിച്ചത്. ഉടന്‍ മകളും കുടുംബവും സ്ഥലത്തെത്തി. 14 കാരിയായ മകളെ മുത്തച്ഛന് കൂട്ടായി വീട്ടില്‍ നിര്‍ത്തിയാണ് ഇവര്‍ ആശുപത്രിയില്‍ പോയത്.
ഇതിനിടെ, കുട്ടി അമ്മൂമ്മ ഉണ്ടാക്കിെവച്ച കറിയും കൂട്ടി ഭക്ഷണം കഴിക്കുകയായിരുന്നു. സമാനലക്ഷണങ്ങള്‍ കാണിച്ചതോടെ നാട്ടുകാര്‍ കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. പരസ്പരബന്ധമില്ലാത്തതു പറയുകയും ബഹളം വെക്കുകയും ചെയ്ത കുട്ടിക്ക് നല്ല പനിയുമുണ്ടായിരുന്നു. കൃഷ്ണമണികള്‍ വികസിച്ചിരുന്നു. മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണ് കുട്ടി കാണിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ എവിടെയെന്ന ഡോക്ടറുടെ അന്വേഷണമാണ് സംഭവം വിഷബാധയാണെന്ന സംശയം തോന്നാന്‍ കാരണം.
അമ്മൂമ്മയെയും ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കറിെവച്ചത് ഉമ്മത്തിെന്‍റ ഇലയാണെന്ന് മനസ്സിലാകുന്നത്. ആമാശയത്തില്‍നിന്നുള്ള ഭക്ഷണം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ വിഷബാധ സ്ഥിരീകരിച്ചു.
എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. ജൂലിയസ്, പീഡിയാട്രിക് വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. ബിപിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടന്നത്. രണ്ട് ദിവസത്തിനുള്ളില്‍ നില മെച്ചപ്പെട്ട കുട്ടി ആശുപത്രി വിട്ടു. അര്‍ബുദ ബാധിതനായ അപ്പൂപ്പന് മൂക്കിലെ ട്യൂബിലൂടെ ദ്രവരൂപത്തിലെ ഭക്ഷണമാണ് നല്‍കുന്നതെന്നതിനാല്‍ അദ്ദേഹം കറി കഴിച്ചിരുന്നില്ല.

Related Articles

Back to top button