KeralaLatest

ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി താരങ്ങള്‍

“Manju”

തിരുവനന്തപുരം ;ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാംപെയ്‍നിന് പൂര്‍ണ്ണ പിന്തുണയുമായി ഇപ്പോള്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടിയും പൃഥ്വിരാജും അടക്കമുള്ള മലയാള താരങ്ങള്‍.

“ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്” എന്നെഴുതിയ, ഐഎംഎ പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

Related Articles

Back to top button