Uncategorized

ഇന്ന് 16,204 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 20,237, മരണം 156

“Manju”

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ ഇന്ന് രോഗമുക്തി നേടി.

Related Articles

Check Also
Close
Back to top button