Uncategorized
പശ്ചിമബംഗാളിൽ അക്രമം; ഹുബ്ലിയിൽ ബോംബേറ്
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൂഗ്ലി നഗരമദ്ധ്യത്തിൽ രണ്ടു ഭീകരവാദി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. പരസ്പരം ബോംബുകളെറിഞ്ഞും വാഹനങ്ങൾ അടിച്ചു തകർത്തുമാണ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഹുബ്ലിയിലെ ചന്ദൻനഗറിലാണ് അക്രമികൾ അഴിഞ്ഞാടിയത്. ലിച്ചുപാത്തി മേഖലയിൽ നിന്നും ഉറുദു ബാസാറിൽ നിന്നുമുള്ള സംഘങ്ങളാണ് പരസ്പ്പരം ഏറ്റുമുട്ടിയത്. പൊതുമാർക്കറ്റിൽ എത്തിയ ജനങ്ങളെ ബോംബെറിഞ്ഞ് പരിഭ്രാന്തരാക്കിയാണ് അക്രമി സംഘം അഴിഞ്ഞാടിയത്. യുദ്ധക്കളമാക്കി മാറ്റിയ പ്രദേശത്തെക്ക് പോലീസ് വളരെ വൈകിയാണ് എത്തിയതെന്നും നിരവധി കടകളും വാഹനങ്ങളും തകർന്നതായും പ്രദേശവാസികൾ പറഞ്ഞു.