KeralaLatestThiruvananthapuram

തീര ദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തീര ദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ. കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുന്ന രീതിയിലായിരിക്കും നടപടി. ക്ഷേമനിധിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 3000 രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മത്സ്യം പുറത്ത് എത്തിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളില്‍ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളില്‍ ഇന്നു വൈകിട്ട് 6 മുതല്‍ 23നു വൈകിട്ട് 6 വരെ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തു ചവറ, പന്മന, ആലപ്പുഴയില്‍ പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, എറണാകുളത്തു ചെല്ലാനം, മലപ്പുറത്തു വെളിയംകോട്, പെരുമ്പടപ്പ്, പൊന്നാനി നഗരസഭ, താനൂര്‍ നഗരസഭ എന്നിവിടങ്ങളിലാണു നിയന്ത്രണം.

തീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളിലെ കുടുംബങ്ങള്‍ക്ക് 5 കിലോ അരി വീതം സൗജന്യമായി നല്‍കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കു രാവിലെ 7 മുതല്‍ 9 വരെ സാധനങ്ങള്‍ ശേഖരിക്കാനും 10 മുതല്‍ വൈകിട്ട് 6 വരെ വില്‍പന നടത്താനും തുറക്കാം. പാല്‍ കടകള്‍ക്ക് രാവിലെ 5 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയുമാണു സമയം. രാത്രിയാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 5 വരെ നിരോധിച്ചു.

Related Articles

Back to top button