IndiaLatest

ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

“Manju”

ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറായ റിതുരാജ് ഗെയ്ക്വാദ്‌, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രൂനാല്‍ പാണ്ഡ്യ, ഹര്‍ദ്ദിക്‌ പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്ക്വാദ്‌, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രാഹുല്‍ ചാഹര്‍, കെ ഗൗതം, ചാഹല്‍ ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, നവദീപ് സൈനി, ചേതന്‍ സക്കറിയ.

Related Articles

Back to top button