KeralaKozhikodeLatest

കൊയിലാണ്ടിയിൽ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

കൊയിലാണ്ടി ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിക്കു സമീപം ചെറുവത്ത് മുഹമ്മദ് ഫാസില്‍ (25), സഹോദരിയും കൊയിലോത്തുംപടി ഷമീറിന്റെ ഭാര്യയുമായ ഫാസില (27) എന്നിവരാണ് മരിച്ചത്.

ഇന്നു വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ല. കൊല്ലം അങ്ങാടിയിലെ പഴക്കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ സ്‌കൂട്ടറില്‍ കയറിയ ഉടനെ പിന്നില്‍ നിന്ന് എത്തിയ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Related Articles

Back to top button