IndiaLatest

കോവിഡ് ചികിത്സക്ക് സൗകര്യമില്ലെന്ന് പരാതി ; വാരണസിയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍

“Manju”

ഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ വാരാണസിയിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരാണസിയിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മോദിയുടെ ഇടപെടല്‍. ജനങ്ങളുടെ പരാതി വിവേകപൂര്‍വ്വം കേള്‍ക്കുകയും പരിഹരിക്കുകയും വേണമെന്നും പ്രധാനമന്ത്രി വാരണസിയിലെ ഉദ്യോ​ഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതെ സമയം തുടര്‍ച്ചയായ നാലുദിവസങ്ങളിലായി രണ്ടു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . ഡല്‍ഹിയിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ നൂറില്‍ താഴെ കിടക്കകള്‍ മാത്രമാണുള്ളതെന്നും ഓക്സിജന്‍ സിലിണ്ടറുകളുടെയും വെന്റിലേറ്ററുകളുടെയും അഭാവമുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു .

Related Articles

Back to top button