International

നാസയും കപ്പലണ്ടിയും തമ്മിൽ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബന്ധം

“Manju”

വാഷിംഗ്ടൺ: ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സീവിയറൻസ് വിജയിച്ചതിന് പിന്നാലെ കപ്പലണ്ടിക്കഥ വീണ്ടും ചർച്ചയായിരിക്കുകയാണ്. ദൗത്യ വിജയത്തിന് പിന്നാലെ എൻജിനീയർമാർ കപ്പലണ്ടിപ്പൊതിയുമായി ഗ്രൂപ്പ് ഫോട്ടയെടുത്തതോടെയാണ് ഇക്കര്യം വീണ്ടും ചർച്ചാ വിഷയമായത്. തങ്ങളുടെ ദൗത്യങ്ങൾ വിജയിക്കുന്നതിന് പിന്നിൽ കപ്പലണ്ടിയ്ക്കും പങ്കുണ്ടെന്നാണ് നാസയിലെ എൻജിനീയർമാർ വിശ്വസിക്കുന്നത്.

1964 റേഞ്ചർ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. നേരത്തെ 6 റേഞ്ചർ ദൗത്യങ്ങളും പരാജയപ്പെട്ടിരുന്നു. നാസയുടെ സതേൺ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഏഴാം ദൗത്യത്തിനു എഞ്ചിനീയർമാർ എത്തിയത് കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. അപ്പോഴാണ് മിഷൻ ട്രജക്ടറി എഞ്ചിനീയർ ഡിക് വാലസിന്റെ മനസിലേക്ക് ഐഡിയ വന്നത്.

ദൗത്യം വിജയിക്കണമെങ്കിൽ എഞ്ചിനീയർമാരുടെ ടെൻഷൻ കുറയ്ക്കണം. അതിന് എന്തെങ്കിലും കഴിക്കാൻ കൊടുക്കണം. അങ്ങനെയാണ് നാസയിലേക്ക് കപ്പലണ്ടിയുടെ കടന്നുവരവ്. എഞ്ചിനീയർമാർക്ക് കപ്പലണ്ടി നൽകാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം വിജയിച്ചത് ഇവർക്ക് കപ്പലണ്ടികൊടുത്തപ്പോഴാണെന്നും കഥയുണ്ട്.

 

Related Articles

Back to top button