Latest

മീന്‍കറിയെച്ചൊല്ലി തര്‍ക്കം; യുവാവ് കൈഞരമ്പു മുറിഞ്ഞ് മരിച്ചു

“Manju”

പാലക്കാട്: മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ചില്ലുമേശ ഇടിച്ചുതകര്‍ത്ത യുവാവ് രക്തംവാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

ലഘുഭക്ഷണശാലയില്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. മീന്‍കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ശ്രീജിത്ത് ഹോട്ടലിലെ തീന്‍മേശ ഇടിച്ചുതകര്‍ക്കുകയായിരുന്നു. ചില്ല് തുളച്ചുകയറി ശ്രീജിത്തിന്റെ കൈഞരമ്പ് മുറിയുകയും ചെയ്തു. സംഭവത്തില്‍ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Check Also
Close
Back to top button