KeralaLatestThiruvananthapuram

മാജിക് പ്ലാനറ്റ് വീണ്ടും തുറന്നു

“Manju”

കഴക്കൂട്ടം:കൊവിഡ് രോഗവ്യാപനം പാ ശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന മാജിക് പ്ലാനറ്റ് സന്ദർശകർക്കായി വീണ്ടും തുറന്നു. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മാജിക് പ്ലാനറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇനിയുള്ള കാലം കോമഡി നോടൊപ്പം ജീവിക്കുക എന്നതിനാൽ കരുതലോടെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യം പൊതുജനങ്ങൾ ഏറ്റെടുക്കണം എന്ന് മന്ത്രി പറഞ്ഞു. മാജിക് പ്ലാനറ്റ് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും മാതൃകാപരമായി നടത്തുകയാ ണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭാ മേയർ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് മുഖ്യാതിഥിയായി. റീ ഓപ്പണിങ് ഭാഗമായി സൗജന്യമായാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും പ്രവേശനവും പ്രദർശനവും നടത്തുന്നത്. വൈകുന്നേരം നാലു മുതൽ 9 മണി വരെ ആയിരിക്കും പ്രവർത്തനം. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇന്ദ്രജാല പ്രകടനം, ഇ ലൂസി നേഷൻ ഷോ എന്നിവ മുഖ്യ ആകർഷകമാണ്. സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം വിവരങ്ങൾക്ക് 9 4 4 6 5 4 0 3 9 5 എന്ന നമ്പറിൽ ബന്ധപ്പെടുക

Related Articles

Back to top button