Uncategorized

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

“Manju”

സതാംപ്ടൺ: ടെസ്റ്റ് ക്രിക്കറ്റിലെ ചാമ്പ്യൻമാർ ആരെന്ന കാത്തിരിപ്പിന് വിരാമമാകുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിന് ഇന്ന് തുടക്കമാകും. കരുത്തരായ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ വിജയം പ്രവചനാതീതമാകും. മികച്ച ഫോമിലാണ് ഇരു ടീമുകളിലെയും താരങ്ങളും. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ഇരുടീമുകളും പ്രഖ്യാപിച്ചിരുന്നു.

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പിന് കൂടിയാണ് ഇതോടെ തിരശീല വീഴുന്നത്. ഈ കാലയളവില്‍ നാട്ടിലും വിദേശത്തുമായി കളിച്ച പരമ്പരകളിലെ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യ രണ്ടു സ്ഥാനക്കാരായി ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്റ്റേഡിയമായിരുന്നു ഫൈനലിന്റെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണയുടെ വെല്ലുവിളിയും ബയോ ബബിൾ സൗകര്യങ്ങളും കാരണം മത്സരം സതാംപ്റ്റണിലേക്കു മാറ്റുകയായിരുന്നു.

നായകൻ വിരാട് കോഹ് ലി, രോഹിത് ശർമ്മ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, പേസർ ജസ്പ്രീത് ബൂമ്ര തുടങ്ങിയവരുടെ മികച്ച ഫോമാണ് ടീം ഇന്ത്യയ്ക്ക് കരുത്താകുന്നത്. മറുവശത്ത് നായകൻ കെയ്ൻ വില്യംസൺ അടക്കമുള്ളവരും മികച്ച ഫോമിൽ തന്നെയാണ്. എന്തായാലും ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റില്‍ ലോക കിരീടത്തിനു വേണ്ടി രണ്ടു ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോൾ സതാംപ്ടണിലെ ഏജീസ് ബൌലിൽ തീപാറുമെന്നുറപ്പാണ്.

Related Articles

Back to top button