KeralaLatest

ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല പരീക്ഷകള്‍ പുനരാരംഭിച്ചു

“Manju”

കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല പുനരാരംഭിച്ചു. മെഡിക്കല്‍, നഴ്സിംഗ്, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദം വിഭാഗങ്ങളിലെ പരീക്ഷകളാണ് ആരംഭിച്ചത്. ഈ പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്ന 10,726 വിദ്യാര്‍ഥികളില്‍ 10,627 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സര്‍വ്വകലാശാല പരീക്ഷകള്‍ നടത്തുന്നത്. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനു പ്രത്യേക സംവിധാനം ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Related Articles

Back to top button