IndiaKeralaLatest

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

“Manju”

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി അധ്യക്ഷന്‍ സ്ഥാനം എം ലിജു രാജിവച്ചു. ആലപ്പുഴയിലെ തോല്‍വി നിസാരമായി തള്ളിക്കളയേണ്ടതല്ല, കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാമെന്ന് എം ലിജു പറയുന്നു.
ആലപ്പുഴയിലെ 9 മണ്ഡലങ്ങളില്‍ എട്ടിലും കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തലയ്ക്ക് മാത്രമാണ് ജില്ലയില്‍ വിജയിക്കാനായത്. അതേസമയം, നാണം കെട്ട തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള് രംഗത്തെത്തി.
ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി അനില്‍ അക്കര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ അഴിച്ച്‌ പണി വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാംഹിം കുട്ടി കല്ലാറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വയനാട് ഡിസിസി അധ്യക്ഷന്‍ എംജി ബിജുവും രാജിവച്ചിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തിലെ പികെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് എംജി ബിജു രാദിവച്ചത്. പികെ ജയലക്ഷ്മിയുടെ മാനന്തവാടിയിലെ തിരഞ്ഞെടുപ്പ് ചുമതല ബിജുവിനായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് സംഘടന സംവിധാനം ദുര്‍ബനപ്പെട്ടെന്ന് ജോസ്ഫ് വാഴയ്ക്കന്‍ കോട്ടയത്ത് പ്രതികരിച്ചിരുന്നു. പ്രദേശിക നേതൃത്വത്തെ വിശ്വസിക്കാതെ ഇനി മുന്നോട്ടു പോകരുതെന്നും പ്രദാശിക വികാരം മനസിലാക്കണമെന്നും പറഞ്ഞ വാഴയ്ക്കന്‍ മേല്‍തട്ടില്‍ നിന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത മാറണമെന്ന് ആവശ്യപ്പെട്ടു.

Related Articles

Back to top button