Uncategorized

ജഡ പിടിച്ച രോമവുമായി നടക്കാനാവാതെ നായ

“Manju”

ജെഫേർസൺ സിറ്റി: ശരീരം മുഴുവൻ ജഡ രോമങ്ങളുമായി നടക്കാനാവാതെ ജീവൻ ഭീഷണിയിലായിരുന്ന നായയെ രക്ഷപ്പെടുത്തി വെറ്റിനറി സംഘം. നായയുടെ ശരീരത്തിൽ നിന്നും മൂന്ന് കിലോയോളം രോമമാണ് നീക്കം ചെയ്തത്. മസോരിയിലെ കാൻസാസ് നഗരത്തിലെ കെ.സി പെറ്റ് പ്രൊജക്ട് എന്ന നായകളെ സംരക്ഷിക്കുന്ന ഷെൽറ്റർ ഹോമിലെ ജീവനക്കാരനാണ് നായക്കുട്ടിയെ രക്ഷപ്പെടുത്തിയത്. രോമം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്.

ഷിറ്റ്‌സു ഇനത്തിൽപ്പെട്ട തവിട്ടു നിറത്തിലുള്ള നായക്ക് സൈമൺ എന്നാണ് ഷെൽറ്റർ ഹോമിലെ ജീവനക്കാർ പേര് നൽകിയിരിക്കുന്നത്. 11 വയസാണ് സൈമണിന്. നായ തങ്ങളുടെ അടുത്ത് എത്തുമ്പോൾ കടുത്ത രോമങ്ങളുമായി ഭീകരമായ രൂപത്തിലായിരുന്നുവെന്നും മൂന്ന് മണിക്കൂറെടുത്താണ് രോമം നീക്കം ചെയ്തതെന്നും അധികൃതർ അറിയിച്ചു. നായയെ രക്ഷിച്ച ഷെൽറ്റർ ഹോമിലെ ജീവനക്കാരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

രോമം നീക്കം ചെയ്തത് ഏറെ കഷ്ടപ്പെട്ടാണെന്നും ഇത് കഴിയുമ്പോൾ നായയുടെ ത്വക്ക് ഏതവസ്ഥയിലാകും എന്ന കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്നും അവർ അറിയിച്ചു. എന്നാൽ ഭയപ്പെട്ടത് പോലെ ആശങ്കയും ആരോഗ്യ പ്രശ്‌നങ്ങളും സൈമണ് ഉണ്ടായിരുന്നില്ല. സൈമണിന്റെ ചികിത്സ പുരോഗമിക്കുകയാണ്. നായക്ക് ഉടൻ ദന്ത ശസ്ത്രക്രിയ നടത്തണമെന്നും അധികൃതർ അറിയിച്ചു.

https://www.instagram.com/p/CQJs5IODQHi/?utm_source=ig_embed&ig_rid=ea8e01f2-bc38-4c66-a6c7-2cda2f930c62

Related Articles

Back to top button