Uncategorized

 കിഡ്സ്‌ ഫാഷൻ ഷോ ഇന്ന് കോട്ടയത്ത്‌

“Manju”

കോട്ടയം : കിഡ്സ്‌ ഫാഷൻ ഷോ 2023 ഗ്രൂമിംഗ് രണ്ടാം ഘട്ടം ഫെബ്രുവരി 19 ഞായറാഴ്ച കോട്ടയം മൗണ്ട്കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സിനിമ കൊറിയോഗ്രാഫർ അനൂപും, റാമ്പ് ട്രെയിനർ ഹൈസൽ അന്ന വർഗീസുമാണ് രണ്ടാം ഘട്ട ഗ്രൂമിംഗിന് നേതൃത്വം നൽകുന്നത്. 2023 ഫെബ്രുവരി 26 നാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കിഡ്സ്‌ ഫാഷൻ ഷോ നടക്കുന്നത്. മെന്റൊരാ ഇവന്റസ് & ക്രീയേറ്റേഴ്‌സും ഒ വി & ക്രൂവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ മുന്നോടിയായുള്ള ഗ്രൂമിങ്ങിന്റെ ആദ്യഘട്ടം ഫെബ്രുവരി 12 ന് കോട്ടയം മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നിരുന്നു . കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ ഒട്ടനവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന ഒവി ആൻഡ് ക്രൂവിന്റെ ചിട്ടയായ പരിശീലനവും ഗ്രൂമിംഗും കുട്ടികൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്. സിനിമ – പരസ്യചിത്ര മേഖലകളിലെ പ്രമുഖർ വിധികർത്താക്കളായും എത്തുന്നു.
ഗപ്പി, അമ്പിളി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും, തീയേറ്ററുകളിൽ ഇപ്പോൾ വിജയകരമായി ഓടികൊണ്ടിരിക്കുന്ന രോമാഞ്ചം സിനിമയുടെ പ്രൊഡ്യൂസറുമായ ജോൺപോൾ ജോർജ്ജും മറ്റു പ്രമുഖ താരങ്ങളും അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കുന്നു. 3 മുതൽ 10വയസ്സുവരെപ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
3yrs – 6yrs, 7 yrs – 10yrs എന്നിങ്ങനെ രണ്ട് കാറ്റഗറിയിൽ മൂന്നു റൗണ്ടുകളിലാകും മത്സരം നടക്കുന്നത്.
ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം, സിനിമപരസ്യചിത്രമോഡലിംഗ് മേഖലകളിൽ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. അതിനാൽ, കിഡ്‌സ് ഫാഷൻ ഷോയുടെ കോട്ടയം എഡിഷൻ വൻ വിജയമാക്കാനും കുട്ടികൾക്കായി ഒരു പുതിയ ലോകം തുറക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഷോയിലേക്കുള്ള രെജിസ്ട്രേഷന് ആവശ്യമായ ഗൂഗിൾ ഫോം മെൻറ്റോറയുടെയും, ഒ വി & ക്രൂവിന്റെയും സോഷ്യൽ മീഡിയ ഔദ്യോഗിക പേജിൽ ലഭ്യമാണ് .ഗ്രൂമിംഗ് സെഷന്റെ രണ്ടാംഘട്ട ദിനമായ ഫെബ്രുവരി 19 ന് സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8848096422, 9895333475

Related Articles

Back to top button