IdukkiLatest

ഇടുക്കിയില്‍ യുവതി മരിച്ച സംഭവം; ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവ് അറസ്റ്റില്‍

“Manju”

ഇടുക്കി: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ്(27) അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ(21) മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ ആയിരുന്നു യുവതിയുടെ മരണം.

Related Articles

Back to top button