KeralaLatest

കൃഷിയിടങ്ങളില്‍ പുള്ളിപ്പുല്‍ച്ചാടി ശല്യം; ആശങ്കയില്‍ കര്‍ഷകര്‍

“Manju”

മാലൂര്‍ : കൃഷി സ്ഥലങ്ങളില്‍ പുള്ളിപ്പുല്‍ച്ചാടിയുടെ ശല്യം രൂക്ഷം. വെട്ടുകിളി പോലെ വ്യാപകമായി വിളകള്‍ നശിപ്പിക്കില്ലെങ്കിലും ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത് വളരെ അപകടകാരിയാണെന്ന് മാലൂര്‍ കൃഷി ഓഫീസര്‍ കെ.എസ്.അശ്വിനി വ്യക്തമാക്കി. ഓരോ പ്രദേശത്തും കൂട്ടമായി ആക്രമിക്കുന്നരീതിയാണ് ഇവര്‍ക്ക് ഉള്ളത്. തുടക്കത്തില്‍ കളകളിലാണ് കൂടുതലായും കാണപ്പെടുന്നത്.പിന്നീട് ക്രമേണ ഭക്ഷ്യ വിളകളിലേക്ക് വ്യാപിക്കുന്നരീതിയാണ് കണ്ടുവരുന്നത്. തെങ്ങിന്റെ കൂമ്പ്, വാഴയുടെയും കവുങ്ങിന്റെയും ഇലകള്‍ എന്നിവയാണ് പ്രധാനമായും ഇവ നശിപ്പിക്കുന്നത്.

Related Articles

Back to top button