IndiaLatest

യാത്രകള്‍ക്ക് അടിപൊളി ഓഫറുകളുമായി പേടിഎം

“Manju”

ദീപാവലിയോടനുബന്ധിച്ച്‌ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഓഫറുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ട്രെയിൻ-ബസ് ടിക്കറ്റുകളുടെ ഓണ്‍ലൈൻ ബുക്കിംഗുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ദീപാവലി നിരക്കുകള്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലേക്കും ആകര്‍ഷകമായ ഓഫുറകളാണ് ലഭ്യമാകുന്നത്.

പേടിഎം മുഖേന ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 500 രൂപ കിഴിവ് ലഭിക്കും. തത്സമയ ബസ് ട്രാക്കിംഗ് സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. ബസ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ ബന്ധുക്കളുമായി ലൈവ് സ്റ്റാറ്റസ് പങ്കിടാനാകും. യാതൊരുവിധ കാൻസലേഷൻ നിരക്കുകളും ഈടാക്കാതെ ബുക്കിംഗ് റദ്ദാക്കാൻ പേടിഎം ഈ സീസണില്‍ അനുവദിക്കുന്നുണ്ട്.
ചാര്‍ട്ട് തയാറാക്കുന്നതിന് ആറ് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുകയാണ് എങ്കില്‍ ഉപയോക്താവിന് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതായിരിക്കും. കൂടാതെ തത്കാല്‍ ടിക്കറ്റുകള്‍ ഉള്‍പ്പെടെ എല്ലാത്തരം ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളും ഇതിലൂടെ ലഭ്യമാകും. യുപിഐ മുഖേന ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പേടിഎമ്മിലൂടെ സാധിക്കും. എന്നാല്‍ ഇതിന് യാതൊരു വിധത്തിലുള്ള അധിക ചിലവുകളും ഈടാക്കില്ല.
പേടിഎം ആപ്പ് മുഖേന ഉപയോക്താക്കള്‍ക്ക് അവര്‍ സഞ്ചരിക്കാനിരിക്കുന്ന ട്രെയിനിന്റെ ലൈവ് റണ്ണിംഗ് സ്റ്റാറ്റസും പിഎൻആര്‍ സ്റ്റാറ്റസും പരിശോധിക്കാവുന്നതാണ്. ഇതിന് പുറമെ യാത്രികര്‍ക്ക് ഇൻഷുറൻസ് സേവനങ്ങളും പേടിഎം വാഗ്ദാനം ചെയ്യുന്നു.

Related Articles

Back to top button