International

ടിക് ടോക്ക്: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും എതിരെ പരാതിയുമായി ചൈന

“Manju”

ശ്രീജ.എസ്

ബെയ്ജിംഗ് : ഇന്ത്യയും അമേരിക്കയും ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ചൈന. ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ് അമേരിക്കയുടെ നടപടിയെന്ന് ചൈനീസ് പ്രതിനിധി ആരോപിച്ചു. ഇന്ത്യയും, അമേരിക്കയും ആപ്പുകള്‍ നിരോധിച്ചത് ചൈനയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Related Articles

Back to top button