KeralaLatestThiruvananthapuram

നായയുടെ പേരില്‍ അവകാശ തര്‍ക്കം; ഒടുവില്‍ പൊലീസ് ഇടപെട്ട് തര്‍ക്കം തീര്‍ത്തു

“Manju”

ശ്രീകാര്യം: അരലക്ഷം രൂപയിലേറെ വിലയുള്ള സൈബീരിയന്‍ ഹസ്‌കി ഇനത്തിലെ വളര്‍ത്തുനായ ഹാച്ചിയുടെ ഉടമസ്ഥാവകാശ തര്‍ക്കം ഒടുവില്‍ പരിഹരിച്ചു. ആത്മഹത്യ ചെയ്ത സുനിലിന്റെ കുടുംബത്തിന് ഹാച്ചിയെ കൈമാറി. കഴിഞ്ഞ മാസം പാങ്ങപ്പാറയില്‍ ആത്മഹത്യ ചെയ്ത സുനിലിന്റെ വീട്ടിലുണ്ടായിരുന്ന സൈബീരിയന്‍ ഹസ്‌കി ഇനത്തിലുള്ള നായയുടെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് മൃഗസ്‌നേഹിയായ പാര്‍വ്വതി മോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ പൊലീസ് താത്കാലിക സംരക്ഷണത്തിനായി അവര്‍ക്ക് നല്‍കിയിരുന്നു.

തുടര്‍ന്ന് സുനിലിന്റെ ബന്ധുക്കള്‍ പാര്‍വ്വതിയെ ബന്ധപ്പെട്ടപ്പോള്‍ സുനിലിനൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കള്‍ക്ക് രണ്ടു നായ്ക്കളെയും കൈമാറിയതായി അറിയിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം നായ്ക്കുട്ടിയെ തിരികെയെത്തിച്ചുവെങ്കിലും മരണപ്പെട്ടയാളിന്റെ ബന്ധുക്കള്‍ക്ക് നായ്ക്കുട്ടിയെ നല്‍കാന്‍ പാര്‍വ്വതി തയ്യാറായില്ല. യഥാര്‍ത്ഥ അവകാശിക്ക് മാത്രമേ നായയെ കൈമാറുയെന്ന് പാര്‍വ്വതി വാശി പിടിച്ചു. നായ്ക്കുട്ടിയെ ശ്രീകാര്യം പൊലീസില്‍ എത്തിക്കാന്‍ പറഞ്ഞതോടെ പാര്‍വതി പരാതിയുമായി കമ്മിഷണര്‍ ഓഫിസില്‍ എത്തി.

എന്നാല്‍ വിഷയം ബന്ധപ്പെട്ട സ്റ്റേഷനില്‍ തന്നെ തീര്‍പ്പാക്കാന്‍ കമ്മിഷണര്‍ നിര്‍ദ്ദേശിച്ചതോടെ നായ്ക്കുട്ടിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മരിച്ച സുനിലിന്റെ അമ്മയ്ക്ക് ഹാച്ചിയെ കൈമാറി. നാലു മാസം പ്രായമുള്ള സൈബീരിയന്‍ ഹസ്‌കി ഇനത്തിലെ നായക്ക് അറുപതിനായിരത്തോളം വില വരും.

Related Articles

Back to top button