LatestThiruvananthapuram

നവംബര്‍ ഒന്നുമുതല്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്ആദ്യഘട്ട വിതരണം

“Manju”

തിരുവനന്തപുരം: എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കും.25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ ഫീസ്. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണെന്നാണ് സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ അറിയിക്കുന്നത്. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്‍റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡായി ഒപ്പം കൊണ്ടു നടക്കാന്‍ സാധിക്കും എന്നത് ഈ കാര്‍ഡിന്റെ ഒരു ഗുണമാണ്.

Related Articles

Back to top button