IndiaLatest

യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഇ-വിസ പുന:സ്ഥാപിച്ച്‌ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാര്‍ക്കുള്ള ഇലക്‌ട്രോണിക് വിസ(വിസ) സൗകര്യം പുനരാരംഭിക്കുന്നു. കൊറോണ കാരണം മുടങ്ങിപ്പോയ സൗകര്യമാണ് വീണ്ടും പുന:സ്ഥാപിക്കുന്നത്. ശീതകാല അവധിയ്‌ക്ക് മുന്‍പ് സേവനം പുനരാരംഭിക്കുന്നത് നിരവധിപേര്‍ക്കാണ് പ്രയോജനകരമാവുക.

സേവനം ഉടന്‍ ലഭ്യമാകുമെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു. ഈ ആഴ്ച മുതല്‍ യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് ഇവിസയ്‌ക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സിസ്റ്റം അപ്‌ഗ്രേഡ് പ്രക്രിയ നടക്കുന്നുണ്ടെന്നും ഇവിസയ്‌ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിസ വെബ്‌സൈറ്റ് ഉടന്‍ തയ്യാറാകുമെന്നും അറിയിപ്പുണ്ട്. ഇ വിസ പുനസ്ഥാപിക്കുന്നത് യുകെയില്‍ നിന്നുള്ള സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ പ്രാപ്തരാക്കുമെന്ന് ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ഇന്തോനേഷ്യയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇവിസ വിഷയവും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ വിസ പുന:സ്ഥാപിച്ചത്.

Related Articles

Back to top button