KeralaLatest

ഷാർജയിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

“Manju”

കോഴിക്കോട് : കൊയിലാണ്ടി സ്വദേശിയും യു.എ.ഇ. ഷാർജയിൽ ഷേറുഖ് അൽ ഷംസ് ഓട്ടോ ട്രേഡിങ്ങ് കമ്പനി ജീവനക്കാരനും ആയിരുന്ന  രാജീവൻ പി ടി ഇന്നലെ ഷാർജയിൽ അന്തരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ഒരു മാസത്തിൽ ഏറെയായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോസത്തിൽ ആണുബാധ കാരണം സ്ഥിതി സങ്കീർണമാവുകയായിരുന്നു. ഇന്ന് രാത്രി 10 മണിക്കുള്ള കാർഗോ ഫ്ലൈറ്റിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നു. സംസ്കാരം പിന്നീട് നടക്കുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ : മഞ്ജുള രാജീവൻ , മക്കള്‍ : അഖിൽ ആര്‍., അർച്ചന ആര്‍.

Related Articles

Back to top button