IndiaLatest

ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമില്ല

“Manju”

ബംഗളൂരു: കേരളത്തില്‍ നിന്നും സംസ്ഥാനത്ത് എത്തുന്ന യാത്രാക്കാര്‍ക്ക് കോവിഡ് നിയന്ത്രണത്തില്‍ ചെറിയ ഇളവേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ആദ്യ ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നാണ് പുതിയ ഉത്തരവ്. അതെ സമയം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊണ്ട് കര്‍ണാടകയിലെത്താമെന്നും ഒരു ഡോസ് എടുത്തവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ്.

എയര്‍പോര്‍ട്ട് , റെയില്‍വെ സ്റ്റേഷന്‍, ജില്ല അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗര്‍ തുടങ്ങിയ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന അതീവ കര്‍ശനമാക്കിയിരുന്നു. അതെ സമയം രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

Related Articles

Back to top button