IndiaLatest

ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് മിന്നും ജയം

“Manju”

ലക്നൗ: ഉത്തര്‍പ്രദേശിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ എന്‍ ഡി എ സഖ്യം തൂത്തുവാരി.തിരഞ്ഞെടുപ്പുനടന്ന 825 ബ്ലോക്കുപഞ്ചായത്തുകളില്‍ 635 സീറ്റുകളാണ് സംഖ്യം നേടിയത്. ലക്‌നൗ, കനൗജ് എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ പൂര്‍ണമായും ബി ജെ പി നേടി. മൊറാദാബാദില്‍ ആറ് സീറ്റുകളും, ഭദോഹിയില്‍ മൂന്ന് സീറ്റുകളും ബി ജെ പി നേടി. സമാജ്‌വാദി പാര്‍ട്ടിയുടെ കോട്ടയായിരുന്ന അസംഗഢ് പിടിച്ചെടുത്തു. ഇവിടെയുള്ള ഇരുപത്തിരണ്ടു സീറ്റുകളില്‍ പന്ത്രണ്ട് സീറ്റുകളാണ് എന്‍ ഡി എ സഖ്യം നേടിയത്. കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ആകെ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും വിജയകരമായി നടപ്പാക്കിയതാണ് സംസ്ഥാനത്തെ ഉജ്ജ്വലവിജയത്തിന് കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉജ്ജ്വവിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. ‘സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നും പൊതുതാല്‍പര്യ പദ്ധതികളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ പാര്‍ട്ടിയുടെ വന്‍ വിജയത്തിലൂടെ പ്രതിഫലിച്ചു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഈ വിജയത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
സംസ്ഥാന നിയമസഭയിലേക്ക് ഉടന്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ എത്തുമെന്നുള്ള സര്‍വേഫലങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തിലെ മിന്നും ജയം പാര്‍ട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കും.

Related Articles

Back to top button