KeralaLatest

ഇരുന്ന കസേര പോലും കത്തിക്കരിഞ്ഞു; ഇടിമിന്നലില്‍ നിന്നും കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

“Manju”

 

കൊല്ലം: പാരിപ്പള്ളി കുളമടയില്‍ ഇടിമിന്നലില്‍ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇന്നലത്തെ മഴയ്ക്ക് മുന്‍പുണ്ടായ ഇടിമിന്നല്‍ പൊന്നമ്മയുടെ ഷീറ്റ് മേഞ്ഞ വീട് ഏതാണ്ട് പൂര്‍ണമായും നശിച്ചു. കൂട്ടില്‍ കിടന്ന വളര്‍ത്തുനായ ചത്തു. വീട്ടിലെ ടിവി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തി നശിച്ചു. പോകുന്നതിന് മുന്‍പ് പിതാവ് ടിവി കാണാനിരുന്ന കസേര മിന്നലേറ്റു കത്തിക്കരിഞ്ഞു.

മിന്നലേറ്റ് പ്രദേശത്തെ മറ്റ് രണ്ടു വീടുക‌ള്‍ക്കും നാശനഷ്‌മുണ്ടായി. പച്ചയില്‍ വീട്ടില്‍ ഷീല, ചരുവിള വീട്ടില്‍ ഷൈലജ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഷീലയുടെ വീട്ടിലും നാശനഷ്ടം സംഭവിച്ചു. ഇലക്‌ട്രിക് മീറ്റര്‍, വയറിങ്, ഉപകരണങ്ങള്‍ എന്നിവ നശിച്ചു. ഭിത്തികളിലും മറ്റും പൊട്ടല്‍ ഉണ്ടായി. ഷൈലജയുടെ വീടിനോടു ചേര്‍ന്ന വൈദ്യുതി തൂണിനു നാശം സംഭവിച്ചു. തെരുവ് വിളക്ക് പൊട്ടിത്തെറിച്ചു.

 

Related Articles

Back to top button