LatestThiruvananthapuram

സമ്പൂര്‍ണ വാക്സിനേഷന്‍ ജനുവരിയോടെ പൂര്‍ത്തിയായേക്കും

“Manju”

തിരുവനന്തപുരം: സമ്പൂര്‍ണ വാക്സിനേഷന്‍ സംസ്ഥാനത്ത് ജനുവരിയോടെ നിലവിലെ വേഗതയില്‍ പോയാല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകള്‍. 25 ദിവസം കൂടി ആയാല്‍ ആദ്യ ഡോസ് 100 ശതമാനത്തില്‍ എത്തും. പരമാവധി 135 ദിവസം കൂടി രണ്ടാം ഡോസ് പൂര്‍ത്തിയാകാന്‍ വേണ്ടി വരും.കണക്കുകൂട്ടിയതിലും വേഗത്തില്‍ സ്വകാര്യ മേഖലയിലെ വാക്സിനേഷന്റെ കൂടി വേഗം കൂട്ടിയാക്കിയാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.‌‌

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതോടെ സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 36.67 ശതമാനമായും (97,94,792) ഉയര്‍ന്നു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് വാക്‌സിന്‍ നല്‍കാനായത്. അതായത് ഈ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളു.

രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്. നേരത്തെ 2021ലെ ടാര്‍ജറ്റ് പോപ്പുലേഷനനുസരിച്ച്‌ 2.87 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം അത് 2,67,09,000 ആണ്. ഇതേ മാനദണ്ഡം പാലിച്ച്‌ 18 വയസിനും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസിന് മുകളില്‍ 58,53,000 ആയും മാറ്റിയിട്ടുണ്ട്.

Related Articles

Back to top button