IndiaLatest

മൂന്നാംതരംഗത്തില്‍ അതിതീവ്ര വൈറസാണ്​ പടര്‍ന്നുപിടിക്കുന്ന​തെങ്കില്‍ കനത്ത നാശം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ മൂന്നാംതരംഗത്തില്‍ അതിതീവ്ര വൈറസ്​ ബാധയാണ്​ പടര്‍ന്നുപിടിക്കുന്നതെങ്കില്‍ ഒന്നാം തരംഗത്തിന്​ സമാനമായിരിക്കും മൂന്നാം തരംഗമെന്ന്​ പഠനം. അതീതീവ്ര വൈറസ്​ ബാധയല്ലെങ്കില്‍ ചെറിയ അലയൊലികള്‍ പോലെ കടന്നുപോകുമെന്നും സൂത്ര അനാലിസിസ്​. കേന്ദ്രസര്‍ക്കാറിന്​ കീഴില്‍ ശാസ്​ത്ര സാ​​​ങ്കേതിക വകുപ്പ്​ രൂ​പീകരിച്ച വിദഗ്​ധ പാനലാണ്​ സൂത്ര മോഡല്‍. കോവിഡ്​ വ്യാപനത്തെക്കുറിച്ച്‌​ ഗണിതശാസ്​ത്രത്തിന്റെ സഹായത്തോടെ വിലയിരുത്തുകയാണ് മൂന്ന്​ അംഗ പാനലിന്റെ ലക്ഷ്യം.
എം. അഗര്‍വാള്‍ (ഐ.ഐ.ടി കാണ്‍പൂര്‍), എം കനിത്​കാര്‍, എം. വിദ്യാസാഗര്‍ (ഐ.ഐ.ടി ഹൈദരാബാദ്​) എന്നിവരാണ്​ സമിതി അംഗങ്ങള്‍. രാജ്യത്തിന്റെ കോവിഡ്​ വ്യാപനത്തിന്റെ തോതും കാലയളവും അളക്കുകയാണ്​ അവലോകനത്തിന്റെ ലക്ഷ്യം.
ആര്‍ജിത പ്രതിരോധ ശേഷി നഷ്​ടപ്പെടല്‍, വാക്​സിനേഷനിലൂടെ ആര്‍ജിച്ചെടുത്ത പ്രതിരോധ ശക്തി എന്നിവ കണക്കാക്കിയാകും മൂന്നാംതരംഗത്തി​െന്‍റ പ്രവചനം. കൂടാതെ പുതിയ വൈറസുകള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും അതിന്റെ വ്യാപനശേഷിയും ഇവര്‍ കണക്കാക്കിയിരുന്നു. കൂടാതെ രണ്ടാംതരംഗം നേരിട്ടതോടെ ആളുകളടെ ജീവിത ശൈലിയിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വന്ന മാറ്റങ്ങളും പരിശോധനക്കെടുത്തതായി പ്രഫസര്‍ എം. അഗര്‍വാള്‍ പറഞ്ഞു.
കണക്കുകൂട്ടലുകളുടെ അടിസ്​ഥാനത്തില്‍ ആഗസ്​റ്റ്​ അവസാനമോ സെപ്​റ്റംബര്‍ ആദ്യമോ രണ്ടാംതരംഗം ഏറ്റവും താഴ്​ന്ന നിലയിലെത്തും. ചിലപ്പോള്‍ അനുമാനങ്ങളെല്ലാം തെറ്റായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

Back to top button