Latest

നിധിവേട്ടക്കാരുടെ സ്വപ്നമായി ഹംപി ; രാജാക്കന്മാർ ഒളിപ്പിച്ച കോടികളുടെ സമ്പത്ത് തേടി കള്ളന്മാർ

“Manju”

അതിസമ്പന്നമായ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പാണ് ഹംപി പ്രദേശം. വിജയസാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഹംപിയെ ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാൻ ഓരോ രാജാക്കന്മാരും ശ്രമിച്ചിരുന്നു . അന്നത്തെ പ്രൗഢി കൊണ്ടുതന്നെ സാമ്രാജ്യത്തിന്റെ സ്മാരകങ്ങളിൽ സമ്പത്ത് ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇന്നും ആളുകൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഹംപിയിലേക്ക് നിധി വേട്ടക്കാരുടെ ശല്യം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

നിധി വേട്ടക്കാർ കുറച്ചുകാലമായി ഹംപിയുടെ സ്മാരകങ്ങൾ വികൃതമാക്കുന്നത് വാർത്തയായിരുന്നു. രാജാക്കന്മാർ രാജ്യം ആക്രമിക്കുമ്പോൾ പ്രദേശത്തെ ക്ഷേത്രങ്ങൾ തകർത്ത് നിധി കൊള്ളയടിച്ചിരുന്നതായി നിധി വേട്ടക്കാർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളിലും നിധികൾ ഒളിപ്പിച്ചിരിക്കാമെന്നാണ് വേട്ടക്കാരുടെ വിശ്വാസം.

നിധി തേടി അവർ സ്ഥലങ്ങൾ കുഴിക്കുന്നതാണ് വാർത്ത. ഇത് ചരിത്രസ്മാരകങ്ങൾക്ക് നാശം വിതയ്‌ക്കുന്നു. സംരക്ഷിക്കപ്പെടാത്ത സ്മാരകങ്ങളാണ് ഇവർ ലക്ഷ്യമിടുന്നത്. വിരൂപാക്ഷേശ്വര ക്ഷേത്രത്തിലെ നിധി കൊള്ളയടിക്കാൻ പോലും ഇവർ ശ്രമിച്ചിരുന്നു.

ശ്രീരാമനഗറിനടുത്തുള്ള വിജയ വിത്തല ക്ഷേത്രത്തിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു ജൈനക്ഷേത്രം അടുത്തിടെ നിധി വേട്ടക്കാർ നശിപ്പിച്ചിരുന്നു. 2012ൽ മാല്യവന്ത ഗാലി ഗോപുര നശിപ്പിക്കപ്പെട്ടു. 2009-ൽ, കമലാപുര ഗ്യാരിബാവി ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം മോഷ്ടിക്കപ്പെട്ടു, തുടർന്ന് 2010-ൽ ഭരമപ്പ ഗുണ്ടുവിന്റെ മോഷണം നടന്നു. 2008-ൽ, നിധി വേട്ടക്കാർ ഗേജ്ജല മണ്ഡപത്തിന്റെയും സരസ്വതി മണ്ഡപത്തിന്റെയും വിഗ്രഹങ്ങൾ വികൃതമാക്കി.

പ്രദേശത്ത് ബ്ലാക്ക് മാജിക് അഭ്യാസവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സ്മാരകങ്ങളിലെ സിസിടിവി ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതും ഇവർക്ക് കരുത്താകുന്നു.

Related Articles

Back to top button