പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബോളിവുഡ് താരം ആമിര്‍ ഖാനും, ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു. കഴിഞ്ഞ ദിവസം ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രോജക്ടുകളിലെ പ്രൊഫഷണല്‍ പങ്കാളിത്തം തുടരുമെന്നും ഇവര്‍ അറിയിച്ചു. മകനായ ആസാദ് റാവു ഖാന്റെ സംരക്ഷണ കാര്യത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ദമ്പതികള്‍ പറഞ്ഞു. ഇനി മുതല്‍ തങ്ങള്‍ ഭാര്യ ഭര്ത്താക്കന്മാര് ആയിരിക്കില്ലെങ്കിലും പരസ്പരം കുടുംബമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ ഓര്‍ത്തെടുത്ത ആമിറും കിരണും തങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലുമാണ് വളര്‍ന്നതെന്ന് പറഞ്ഞു. കുറച്ചുനാള്‍ മുമ്ബ് വേര്‍പിരിഞ്ഞതായും വെവ്വേറെ ജീവിതം ക്രമീകരിക്കുന്നതില്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നു. ഞങ്ങളുടെ മകനായ ആസാദിന് അര്‍പ്പണബോധമുള്ള മാതാപിതാക്കളായി തുടരും, അവനെ ഞങ്ങള്‍ ഒരുമിച്ച് വളര്‍ത്തുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു
Related Articles
Check Also
Close
-
കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍; അടിയന്തരമായി വേണ്ടത് ഡോക്ടര്‍മാരും ജീവനക്കാരുംJuly 20, 2020 9:53 AM