IndiaLatest

ജുലൈയില്‍ 12 കോടി കൊവിഡ് വാക്സിന്‍ ഡോസ് വിതരണം ചെയ്യും

“Manju”

ദില്ലി; സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജുലൈയില്‍ 12 കോടി കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ മാസം ഇതുവരെ 2.19 കോടിയിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജൂലൈ മാസത്തില്‍ 12 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്, മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലേക്കുള്ള വിതരണം ഉള്‍പ്പെടെ1 ജൂലൈ മാസത്തില്‍ ലഭ്യമാകുന്ന ഡോസുകളെക്കുറിച്ച്‌ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മുന്‍‌കൂട്ടി അറിയിച്ചിട്ടുണ്ട്.. കൂടുതല്‍ ഡോസ് വാക്സിന്‍ ആവശ്യമെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും അത് കൃത്യമായി അറിയിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന വാക്സിനേഷന്‍ അതിനു മുന്‍പുള്ള ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍, 32 ശതമാനം കുറവാണെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിനുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ കോവിഡ്-19 വാക്സിനേഷന്‍ സെഷനുകള്‍ ആസൂത്രണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഇതുവരെ 36.48 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,892 പേര്‍ക്കാണ്. 4,60,704 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.5 ശതമാനമാണ്.രാജ്യത്താകമാനം ഇതുവരെ 2,98,43,825 പേരാണ് രോഗമുക്തി നേടിയത്.

Related Articles

Back to top button