IndiaLatest

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

“Manju”

കര്‍ണ്ണാടക: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കര്‍ണാടകയും, ഉത്തര്‍പ്രദേശും.നിലവില്‍ കര്‍ണാടകയിലെയും, ഉത്തര്‍പ്രദേശിലെയും പ്രതിദിന രോഗ ബാധയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടര്‍ന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്നാണ് സര്‍ക്കാരുകളുടെ തീരുമാനം. കര്‍ണാടകയേക്കാള്‍ കൂടുതല്‍ ഇളവുകള്‍ ഉത്തര്‍പ്രദേശിലാണ് ഇന്ന് മുതല്‍ നിലവില്‍ വരുക.

ഉത്തര്‍പ്രദേശില്‍ ജിമ്മുകള്‍ക്കും, സിനിമാ തിയറ്ററുകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. 50 ശതമാനം ആളുകളുമായി രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഒന്‍പത് വരെ ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അതേസമയം കര്‍ണാടകയില്‍ തിയറ്റുകള്‍ക്കും, ജിമ്മുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. ദര്‍ശനം മാത്രമായിരിക്കും ഉണ്ടാകുക. പരിശീലനത്തിന് വേണ്ടി മാത്രമാകും സ്വിമ്മിംഗ് പൂളുകള്‍ തുറക്കുക.

Related Articles

Back to top button