LatestThiruvananthapuram

കേരള ജേർണലിസ്റ്റ് യൂണിയൻ പോത്തൻകോട് മേഖല സമ്മേളനം സമാപിച്ചു

“Manju”

തിരുവനന്തപുരം : കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) പോത്തൻകോട് മേഖല സമ്മേളനം തിരുവനന്തപുരം റൂറൽ പോത്തൻകോട് പ്രസ് ക്ലബ്ബ് ഹാളിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.എസ്. ഇന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പോത്തൻകോട് പ്രസ് ക്ലബ്ബ് സെക്രട്ടറി അനൂപ്, ശരത് , മുകുന്ദൻ ചൈതന്യ, അവീഷ് , നന്ദകുമാർ , ഉല്ലാസ് ശ്രീധർ , പ്രജീഷ്, വിസ്മയ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.ജെ.യു. പോത്തൻകോട് മേഖലാ ഭാരവാഹികളായി ശരത് ജന്മഭൂമി (പ്രസിഡന്റ് ), മുകുന്ദൻ ചൈതന്യ മാതൃഭൂമി (സെക്രട്ടറി), വി.വി. അവീഷ് ദേശാഭിമാനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ അനൂപ് സ്വാഗതവും പ്രജീഷ് കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button