InternationalLatest

ലിവ ഈത്തപ്പഴോത്സവത്തിന് ഈ വര്‍ഷവും സന്ദര്‍ശകരില്ല

“Manju”

അബൂദബി: പശ്ചിമ അബൂദബിയില്‍ നടക്കുന്ന 17ാമത് ലിവ ഈത്തപ്പഴോത്സവം ഈ വര്‍ഷവും സന്ദര്‍ശകരില്ലാതെ നടക്കും. ജൂലൈ 15 മുതല്‍ 23 വരെ നടക്കുന്ന ഈത്തപ്പഴോത്സവം കഴിഞ്ഞ വര്‍ഷത്തേതിന്​ സമാനമായാണ്​ നടത്തുന്നത്​. അടച്ചിട്ട വേദിയിലായിരിക്കും ലിവ ഫെസ്​റ്റ്​. പങ്കെടുക്കാന്‍ അനുവാദമുള്ളവരെ കോവിഡ് നടപടികള്‍ക്ക് വിധേയരായിട്ടാണ് ഉത്സവ നഗരിയിലേക്ക് പ്രവേശിപ്പിക്കുക.
80 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് 22 മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനിക്കുക. പൈതൃക സാംസ്‌കാരിക പരിപാടികളും ഉത്സവ നഗരിയില്‍ കോവിഡ് പ്രോട്ടോകോള്‍ ഉപയോഗിച്ച്‌ നടപ്പാക്കുമെന്ന് പൈതൃക ഉത്സവ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഈസ സെയ്ഫ് അല്‍ മസ്​റൂയി പറഞ്ഞു.
ഇമാറാത്തി പൈതൃകത്തില്‍ ഈന്തപ്പനകളുടെ പ്രാധാന്യം എടുത്തുകാണിക്കാനുള്ള അവസരമാണ് ഈത്തപ്പഴോത്സവം. എല്ലാ വര്‍ഷവും ആവേശത്തോടെയാണ് ആയിരക്കണക്കിന് കര്‍ഷകര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മത്സരങ്ങളില്‍ ഏറ്റവും ഭാരം കൂടിയ ഈന്തപ്പഴ ഇനത്തിനും മികച്ച ഫ്രൂട്ട് ബാസ്‌കറ്റിനും സമ്മാനമുണ്ട്.
ആറ് ഇനങ്ങളില്‍ 60,000ത്തിലധികം ഈത്തപ്പഴങ്ങളുടെ വിധി നിര്‍ണയത്തിന് പ്രത്യേക ജഡ്ജിങ് പാനല്‍ സൂക്ഷ്മപരിശോധന നടത്തി ഫലം പ്രഖ്യാപിക്കുന്നു. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന മികച്ച മാമ്ബഴത്തിനും നാരങ്ങകള്‍ക്കുമുള്ള മത്സരങ്ങളും മേളയില്‍ നടക്കും. സൗദി അറേബ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന പശ്ചിമ അബൂദബിയിലെ (അല്‍ ദഫ്രയില്‍) ലിവയില്‍ നടക്കുന്ന സാംസ്‌കാരിക ഫെസ്​റ്റിവലില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുത്തിരുന്നു. യു.എ.ഇ പൈതൃകത്തെക്കുറിച്ച്‌ സന്ദര്‍ശകര്‍ക്ക് അറിവ് പകരുന്നതിന് പ്രത്യേക സെമിനാറുകളും ശില്‍പശാലകളും നടത്തിയിരുന്നു.
ഇത്തരം പരിപാടികള്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ ഈ വര്‍ഷം ഉണ്ടാകുന്നതല്ല. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദി​െന്‍റ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ലിവ ഈത്തപ്പഴോത്സവം യു.എ.ഇയുടെ സംസ്‌കാരിക പൈതൃക പരിപാടികള്‍ക്കൊപ്പം പ്രാദേശിക കാര്‍ഷിക മേഖലയെ പിന്തുണക്കുകയും ചെയ്യുന്നു.

Related Articles

Back to top button