KeralaLatest

കൊല്ലം മഹോത്സവം 30 മുതല്‍

“Manju”

കൊല്ലം: എൻഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൊല്ലം മഹോത്സവം 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ കൊല്ലം എസ്‌എൻ കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലത്തിന്റെ സമ്പന്നമായ സാമൂഹ്യരാഷ്ട്രീയസാംസ്കാരികവൈജ്ഞാനിക തനിമ വിളിച്ചോതുന്ന പഠന സംവാദ പരിപാടിയാണ് ഒരുക്കുന്നത്.

കൊല്ലത്തിന്റെമ്പന്നമായ സാമൂഹ്യരാഷ്ട്രീയസാംസ്കാരികവൈജ്ഞാനിക തനിമ വിളിച്ചോതുന്ന പഠന സംവാദ പരിപാടിയാണ് ഒരുക്കുന്നത്.

30ന് രാവിലെ 9.30ന് എ.കെ.ജി പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 15 ല്‍ പരം സമാന്തര വേദികളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചകളും നടക്കും. കൊല്ലത്തിന്റെ തനത് കലാരൂപങ്ങളും അവതരിപ്പിക്കും. കൊല്ലവുമായി ബന്ധപ്പെട്ട, ശാസ്ത്രസാങ്കേതികഅക്കാദമിക് രംഗങ്ങില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ മഹോത്സവത്തില്‍ പങ്കാളികളാകും.

1500 രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് പുറമെ 2000-ത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാല്‍, മുൻമന്ത്രി പി.കെ. ഗുരുദാസൻ എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള 1001 അംഗ സംഘാടകസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

33 വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളാണ് പ്രധാന സവിശേഷത. രണ്ടു ദിവസങ്ങളിലായി 600 ലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് അവയെല്ലാം ക്രോഡീകരിച്ച്‌ ചരിത്രപുസ്തകമാക്കി പ്രസിദ്ധീകരിക്കാനും പഠന ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നു.

കൊല്ലത്തിന്റെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ സമസ്ത മേഖലകളെയും സമഗ്രമായി വിശകലനം ചെയ്യും. ശിലായുഗ നാഗരിഗത മുതല്‍ ഡിജിറ്റല്‍ കാലത്തെ കൊല്ലം വരെയുള്ളവ ചര്‍ച്ചയാവും. ഗൂഗില്‍ ഫോം ഉപയോഗിച്ച്‌ രജിസ്ട്രേഷൻ നടത്താം.

പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാൻ കെ.വരദരാജൻ, ജനറല്‍ കണ്‍വീനര്‍ എസ്.സുദേവൻ, ഡയറക്ടര്‍ ഡോ.ആര്‍.സുനില്‍കുമാര്‍, കെ.അനിരുദ്ധൻ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button