Latest

പാഷന്‍ ഫ്രൂട്ട് ജ്യൂസ് ​ഗുണങ്ങളറിയാം

“Manju”

പാഷന്‍ ഫ്രൂട്ടിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷക​ഗുണങ്ങളുള്ള ജ്യൂസുകളിലൊന്നാണ് പാഷന്‍ ഫ്രൂട്ട്. കടുത്ത വേനലില്‍ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിര്‍മ നല്‍കാന്‍ ഏറെ അനുയോജ്യമായ പഴമാണ് പാഷന്‍ ഫ്രൂട്ട്.വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ പാഷന്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രമേഹ രോഗികള്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. മലബന്ധ പ്രശ്നം തടയാന്‍ ദിവസവും ഒരു കപ്പ് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്.

ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്ബോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇത് അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു. ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചക്ക് സഹായിക്കുന്നു. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ക്കും പാഷന്‍ ഫ്രൂട്ട് ജ്യൂസ് നല്ലൊരു മരുന്നാണെന്ന് പറയാം.

Related Articles

Back to top button