Latest

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിളര്‍ച്ച തടയാനും ഈന്തപ്പഴം

“Manju”

ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കാം. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍, ഏതൊക്കെ സമയത്ത് ഈന്തപ്പഴം കഴിയ്ക്കണം എന്നുള്ളത് വളരെ പ്രധാനമാണ്. ഈന്തപ്പഴം കഴിക്കുമ്ബോഴും വാങ്ങിക്കുമ്ബോഴും വളരെയധികം ശ്രദ്ധിക്കണം. കടകളില്‍ നിന്നും വാങ്ങിക്കുന്ന ഈന്തപ്പഴത്തിന്റെ ഗുണനിലവാരം പ്രത്യേകം ശ്രദ്ധിക്കണം.

ഗുണനിലവാരം കുറഞ്ഞ ഈന്തപ്പഴം ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഗുണനിലവാരം ഉള്ള ഈന്തപ്പഴം മാത്രം കഴിക്കുക. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതാണ് നല്ലത്. വെള്ളത്തിലിട്ട് കഴിക്കുന്നതും അതിന് പുറമെ ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. വെള്ളത്തിലിട്ട് കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കാനും മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ വിളര്‍ച്ച ഉള്ളവര്‍ ഈന്തപ്പഴം നിത്യവും കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും. മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്.

Related Articles

Back to top button